ഏങ്ങണ്ടിയൂർ: പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി (90) അന്തരിച്ചു..1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂർ സരസ്വതിയെ വിദ്യാനികേതൻ സ്കൂളിന്റെ മാനേജർ ആയിരുന്നു.1991-ൽ മലബാർ എൽഎൽഎയിൽനിന്ന് റിട്ടയർ ചെയ്തു. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: ലീല, മക്കൾ: ചിന്ത, ഷാജി,വീണ.മരുമക്കൾ: രാധാറാം, മുരളി, ബിനുരാജ്. സംസ്കാരം ശനിയാഴ്ച 11 ന് വീട്ടു വളപ്പിൽ.
next post