News One Thrissur
Updates

തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി. 

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിനടുത്ത് മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ നടപ്പാതയോട് ചേര്‍ന്നുള്ള മതിലുള്ളില്‍ റെയില്‍വേയുടെ സ്ഥലത്തെ ചെറിയ കാനയോട് ചേര്‍ന്ന് തലകുത്തി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നെറ്റയിലും തലയിലും മുറിവുകളുണ്ട്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഏകദേശം അമ്പത് വയസിലേറെ പ്രായം തോന്നിക്കും. വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related posts

യുണീക്ക് തണ്ടപ്പര്‍ സിസ്റ്റം നിലവില്‍ വരുന്നു: മന്ത്രി കെ. രാജന്‍

Sudheer K

നോമ്പുതുറക്ക് ശേഷം നിസ്ക്കരിക്കുന്നതിനിടെ പള്ളിയിൽ കുഴഞ്ഞ് വീണ് മധ്യവയസ്ക്കൻ മരിച്ചു

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി.

Sudheer K

Leave a Comment

error: Content is protected !!