News One Thrissur
Updates

വിയ്യൂർ ജയിലിൽ തടവുകാരന്‍ തൂങ്ങി മരിച്ചു.

തൃശൂർ: വിയ്യൂർ ജയിലിൽ തടവുകാരന്‍ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി നെച്ചിയില്‍ വിട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ സജീവന്‍ (49) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. 2013 ല്‍ കഞ്ചാവ് കേസില്‍ പെട്ടാണ് ശിക്ഷ ലഭിച്ചത്. സെല്ലിന് പുറത്ത് പോയിരുന്ന മറ്റു തടവുകാര്‍ സെല്ലില്‍ തിരികെ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടൻ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ത്യശൂര്‍ ഒന്നാം ക്ലസ്സ് മജിസ്ട്രേറ്റിന്റെ നേത്യത്വത്തില്‍ വിയ്യൂര്‍ പോലിസും ഫോറന്‍സിക് വിഭാഗവും വിരലടായാള വിദഗ്ദ സംഘവും മെഡിക്കല്‍ കോളജില്‍ എത്തി ഇന്‍ക്വസറ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടു കൊടുത്തു. നാളുകളായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പറയുന്നു. മിനിയാണ് ഭാര്യ. മക്കള്‍: ദീല്‍ രാജ്, ക്യഷണന്ദു , അതുല്‍ കൃഷ്ണ.

Related posts

പാറളം ഹൈടെക് അങ്കണവാടി ഉദ്ഘാടനം നാളെ

Sudheer K

നാട്ടികയിൽ റോഡ് നിർമ്മാണത്തിൻ്റെ മണ്ണ് വിൽപ്പന നടത്തിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആക്ഷേപം.: പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണ നടത്തി.

Sudheer K

സിപിഎം നാട്ടിക ഏരിയാ സമ്മേളനം സമാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!