News One Thrissur
Updates

തായമ്പകയില്‍ കൊട്ടിക്കയറി നാലംഗസംഘം

കരുവന്നൂര്‍: താളവട്ടങ്ങള്‍ കൊട്ടിക്കയറിയ നാലംഗസംഘത്തിന്റെ തായമ്പക അരങ്ങേറ്റം ശ്രദ്ധേയമായി. പഴുവില്‍ രഘുമാരാരുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ഇന്ദു സി വാര്യര്‍, ശ്രീവല്ലഭന്‍, ശ്രീവരദ, പാര്‍ഥിവ് എസ് മാരാര്‍ എന്നിവരാണ് മൂര്‍ക്കനാട് ശിവക്ഷേത്രസന്നിധിയില്‍ അരങ്ങേറിയത്. തായമ്പകയുടെ പതികാലത്തിനുശേഷം ചെമ്പക്കൂറു കൊട്ടിയാണ് ഇടകാലത്തിലേക്ക് കടന്നത്. മേളാചാര്യന്‍ മഠത്തില്‍ നാരായണന്‍കുട്ടിമാരാരുടെ പേരമകനാണ് പാര്‍ഥിവ് എസ് മാരാര്‍. തായമ്പകക്ക് ഗുരുനാഥന്‍ പഴുവില്‍ രഘൂമാരാരും പഴങ്ങാപ്പറമ്പ് കുട്ടന്‍നമ്പൂതിരിയും വട്ടം പിടിച്ചു.

അന്തിക്കാട് മണിക്കുട്ടന്‍, തൃക്കൂർ രാജീവ്, അന്തിക്കാട് കൃഷ്ണപ്രസാദ്, അന്തിക്കാട് ഗോകുല്‍ നമ്പൂതിരി എന്നിവര്‍ വലംതലയില്‍ അണിനിരന്നു. അന്തിക്കാട് പത്മനാഭന്‍, അന്തിക്കാട് ഷാജി, ആറാട്ടുപുഴ രഞ്ജിത്ത്, അന്നമനട വൈശാഖ് തുടങ്ങിയവര്‍ ഇലത്താളത്തിനും നേതൃത്വം നല്‍കി.

Related posts

കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച: പ്രതി പിടിയിൽ.

Sudheer K

മണലൂരിൽ കോൾപ്പാടത്ത് താറാവുകൾ കൂട്ടത്തോടെ ചത്തു.

Sudheer K

കനകലത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!