ദുബായ്: ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ഓവുങ്ങൽ പള്ളിക്കടുത്ത് കോമളത്ത് വീട്ടിൽ പരേതനായ അബ്‌ദുൽ കാദറിൻ്റെ മകൻ മുബാറക്കാ(52)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുബാറക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ഇളയ മകളുടെ വിവാഹത്തിനായി അടുത്ത ജനുവരിയിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ: ഷീബ. മക്കൾ: ഷർബീന, ഷാനിയ. മരുമകൻ: നസീർ..
previous post
next post