അന്തിക്കാട്: വന്നേരിമുക്ക് സെൻ്ററിലെ റോഡിലെ കുഴിയിൽ സ്കൂട്ടർ തെന്നി വീണ് വ്യാപാരിക്ക് പരുക്കേറ്റു. അന്തിക്കാട് പടിയത്തെ പലചരക്ക് വ്യാപാരിയായ കുരുതുകുളങ്ങര കെ.എൽ.പീറ്ററിനാണ് (60)പരുക്കേറ്റത്. പീറ്ററിൻ്റെ കണങ്കാലിൻ്റെ എല്ല് പൊട്ടി അകന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
കണ്ടശാംകടവ് മാർക്കറ്റിലേക്ക് കടയിലേക്ക് ആവശ്യമുള്ള സാധാനങ്ങൾ വാങ്ങാൻ പോകുമ്പോഴായിരുന്നു അപകടം. പഞ്ചായത്തിലെ തകർന്ന 3 റോഡുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതടക്കം മൂന്ന് സ്കൂട്ടർ അപകടങ്ങളാണ് ഉണ്ടായത് . ഈ അപകടങ്ങളിൽ 3 സ്ത്രീകളടക്കം 4 പേർക്ക് പരുക്കേറ്റു
കഴിഞ്ഞ 11ന് താന്ന്യം സ്വദേശി പുതിയവീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ റംലത്ത് (52) മരുമകൾ അംന നിസാർ (26) എന്നിവർക്ക് വെള്ളം നിറഞ്ഞ് കിടക്കുന്ന ഗട്ടറിൽ സ്കൂട്ടർ തെന്നി വീണ് പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിലേക്ക് വരുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഗവ. ആശുപത്രിയിൽ ഡോക്ടറെ കണ്ട് വീട്ടിലേക്ക് സ്കൂട്ടറിലേക്ക് പോയിരുന്ന
കൊടുങ്ങല്ലൂർ കാട്ടാക്കുളം സ്വദേശി തട്ടാൻ പറമ്പിൽ ശരീഫ അമ്മു സാഹിബിന് (63) കല്ലിട വഴിയിലെ ഗട്ടറിലെ വെള്ളക്കെട്ടിൽ വീണു പരിക്കേറ്റു.