ആലപ്പുഴ: മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകവെ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. മതിലകം പുതിയ കാവിൽ കട കുത്തിത്തുറന്ന് പണം തട്ടിയ കേസിലെ പ്രതി വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദ്ഷ ( 45)ആണ് മതിലകം പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാൾ ആലപ്പുഴയിൽ നിന്നുമുള്ള വാഹനം മോഷണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു, ഇത് കണ്ടെടുക്കാനായി പ്രതിയുമായി പോലീസ് സംഘം ആലപ്പുഴയിൽ പോയിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രതി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞതെന്നു പറയുന്നു. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
previous post