കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചതായി സമര സമിതി സിഡിനേഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു. തൃശ്ശൂരിൽ എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ ചർച്ചയെ തുടർന്നാണിത്. തിങ്കളാഴ്ച ജില്ലാ കലക്ടറുടെ ചേംബറിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് എ.ഡി.എം. നൽകിയ ഉറപ്പിലാണ് സമരം പിൻവലിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.