News One Thrissur
Updates

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മതിലകം സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. 

മതിലകം: വീട്ടിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് പിടികൂടി. മതിലകം കൂളിമുട്ടം ഊമൻ തറ സ്വദേശി പാമ്പിനേഴത്ത് റസൽ (24) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 730 ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി, മൻമഥൻ, പ്രിവന്റീവ് ഓഫീസർ അനീഷ് പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, സിജാദ്, സനാദ് സേവ്യർ, മുഹമ്മദ് ദിൽഷാദ്, കൃഷ്ണ വിനായക്, ശ്രുതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ഭാരതീയ വിദ്യാനികേതൻ ജില്ല സ്കൂൾ കലോത്സവം നവംബർ 22, 23 തിയ്യതികളിൽ ഏങ്ങണ്ടിയൂരിൽ.

Sudheer K

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

Leave a Comment

error: Content is protected !!