കുന്നംകുളം: ബസ്സ് മാഫിയ സംഘങ്ങളെ പിന്തുണക്കുന്ന കുന്നംകുളം പോലീസിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു.ബസ്സുകളുടെ മത്സര ഓട്ടത്താൽ മുണ്ടൂരിൽ വെച്ച് മരണപ്പെട്ട കേച്ചേരി സ്വദേശിയായ എൻജിനീയർ വിദ്യാർത്ഥിയുടെ മരണം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചതിന് കേച്ചേരി ആക്ടസിൻ്റെ സെക്രട്ടറിയും യൂത്ത് കോൺഗ്രസ്സ് നേതാവുമായ എം.എം. മുഹസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന വകുപ്പു ചുമത്തി. കുന്നംകുളം സി.ഐ.ഓഫ് പോലീസ് യു.കെ. ഷാജഹാന്റെ പരാതിയിൽ കുന്നംകുളം പോലീസ് കള്ള കേസെടുത്തിരിക്കുന്നു. കേച്ചേരിയിൽ ജനകീയ കൂട്ടായ്മയുടെ പേരിൽ പ്രതിഷേധത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് നോട്ടീസ് നൽകി വിദ്യാർത്ഥിയെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ജോണി ബസ്സിനെ തടഞ്ഞിടുകയും ചെയ്തിരുന്നു. എന്നാൽ കുന്നംകുളം പോലീസ് പൊതുഗതാഗത സംരക്ഷണത്തിന്റെ മറവിൽ ആളെ കൊല്ലി ജോണീസ് ബസ്സിനെ സംരക്ഷണം ഒരുക്കി പൊതുപ്രവർത്തകരും, ജനപ്രതിനിധികളും അടക്കം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ജോണീസ് ബസ്സ് ഇടിച്ച് കൊലപ്പെടുത്തിയ വിവരം വണ്ടി നമ്പർ സഹിതം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചതിനെ കലാപാഹ്വാനമാക്കി മാറ്റി മുഹ്സിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബസ്സുകളുടെ മത്സര ഓട്ടവും അപകടങ്ങളും പതിവായ തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ബസ്സുകൾക്കെതിരെ കേസുടുക്കാതെ അതിനെ സാമൂഹ്യ മാധ്യമത്തിൽ തുറന്ന് കാട്ടിയവർക്കെതിരെ കേസെടുക്കുന്ന രീതി രാജ്യത്തെ സംഘ പരിവാർ ഭരണകൂടത്തെ പോലും നാണിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് പാവറട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ പേരിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷൻ മാർച്ച് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷനായി.
ഡി.സി.സി സെക്രട്ടറി കെ.സി. ബാബു ഉൽഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ബിജോയ് ബാബു, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, കുന്നംകുളം ബ്ലോക്ക് പ്രസിഡൻ്റ് സി.ബി. രാജീവ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.മാധവൻ, ആൻ്റോ പോൾ, ജെയ്സൺ ചാക്കോ, മണ്ഡലം പ്രസിഡൻ്റുമാരായ ആർ എം ബഷീർ, ഷാജു തരകൻ, ബി.വി. ജോയ്, പ്രസാദ് വാക, ആൻ്റോ ലിജോ, പി.ഐ. തോമസ്, രമേഷ്, ഷർഫു പന്നിത്തടം, മുനിസിപ്പൽ കൗൺസിലർമാരായ ഷാജി ആലിക്കൽ, ബിജോ സി ബേബി, മിഷ സെബാസ്റ്റ്യൻ, കെ.വി. ഗീവർ, രാധാകൃഷ്ണൻ, നിതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. ശ്യാം കുമാർ, മഹേഷ്, എന്നിവർ സംസാരിച്ചു.