News One Thrissur
Updates

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ.

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം.ഡി ഉദയകുമാർ റെഡ്ഡിയിൽ നിന്നും കാർ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ.പി വിശ്വനാഥൻ, കേശ് വിൻ സി.ഇ.ഒ സഞ്ചു ലാൽ രവീന്ദ്രൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, സ്റ്റോർസ് ആൻ്റ് പർച്ചേസ് ഡിഎഎം രാധ, മാനേജർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Related posts

അരിമ്പൂരിൽ ശീതീകരിച്ച കമ്മ്യൂണിറ്റി ഹാൾ; വികസന സെമിനാറിൽ തീരുമാനം.

Sudheer K

ബിന്ദു അന്തരിച്ചു.

Sudheer K

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയെ കാണാതായി

Sudheer K

Leave a Comment

error: Content is protected !!