തൃശൂർ: ജില്ലയിലെ റേഷൻ കാർഡ് അംഗങ്ങൾക്കുള്ള ഇ – കെവൈസി അപ്ഡേഷൻ 2024 സെപ്റ്റംബർ 25 മുതൽ പുനരാരംഭിക്കും. മഞ്ഞ (AAY), പിങ്ക് (PHH) കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾ മാത്രമാണ് ഇപ്പോൾ ഇ- കെവൈസി അപ്ഡേഷൻ നടത്തേണ്ടത്. ഇതിനായി മേൽപറഞ്ഞ നിറത്തിലുള്ള റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങളും അടുത്തുള്ള റേഷൻ കടയിൽ നേരിട്ടെത്തണം.
അതേ സമയം 05/08/2024 മുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ അംഗങ്ങളും 2024 ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ഇ- പോസ് മെഷീൻ മുഖാന്തിരം ഇ- കെവൈസി അപ്ഡേഷൻ നടത്തിയവരും റേഷൻ കടകളിൽ പോയി വീണ്ടും ഇ- കെവൈസി അപ്ഡേഷൻ ചെയ്യേണ്ടതില്ല. ഇങ്ങനെ അപ്ഡേഷൻ നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായി താഴെ ചേർക്കുന്ന ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പർ enter ചെയ്ത് *submit* നൽകിയാൽ മതി. അപ്ഡേഷൻ നടന്നവരുടെ സ്റ്റാറ്റസ് *Done* എന്നും അപ്ഡേഷൻ നടക്കാത്തവരുടെ സ്റ്റാറ്റസ് *Not Done* എന്നും കാണിക്കും. https://epos.kerala.gov.in/SRC_Trans_Int.jsp