എടത്തിരുത്തി: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ട് വയസ്സുകാരി. എടത്തിരുത്തി സിറാജ് നഗർ സ്വദേശി മംഗലം പുള്ളി അബൂതാഹിർ ഷിഫാന ദമ്പതികളുടെ മകൾ സെബാ മറിയം ആണ് അപൂർവ്വ നേട്ടം കൈവരിച്ചത്. ചെറു പ്രായത്തിൽ തന്നെ, വിവിധ രാജ്യങ്ങളുടെ പതാകകളും, പഴം പച്ചക്കറികളുടെ പേര്, പക്ഷി മൃഗാദികളുടെ പേര്, വാഹനങ്ങൾ, മനുഷ്യ ശരീരത്തിലെ 10 പ്രധാന ഭാഗങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല, വിവിധ നിറങ്ങൾ എന്നിവയുടെ ചിത്രങ്ങൾ തുടങ്ങിയവ തിരിച്ചറിയാനുള്ള കഴിവാണ് സെബാ മറിയക്ക് റെക്കോഡ് ബുക്കിൽ ഇടം നേടികൊടുത്തത്.