എങ്ങണ്ടിയൂർ: ദേശീയ പാത 66എങ്ങണ്ടിയൂർ ആശാൻ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. കയ്പമംഗലം ബോർഡ് സ്വദേശി അശ്ഫാഖ്, ചളിങ്ങാട് സ്വദേശി റിയാസ്, കൊടുങ്ങല്ലൂർ സ്വദേശി സിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾ ചാവക്കാട് പോയി തിരിച്ചുവരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.