News One Thrissur
Updates

ലോക പഞ്ചഗുസ്തി ജേതാക്കൾക്ക് സ്വീകരണം നൽകി.

കാരമുക്ക്: യൂറോപ്പിലെ ഡെന്മാർക്കിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിലെ ഫയർ ഫൈറ്റേഴ്സ് ഗെയിംസ് 2024 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ ജേതാക്കളായ ആൽവിൻ പോൾ, റെജിൻ വത്സൻ എന്നിവർക്ക് വടക്കേ കാരമുക്ക് സെൻറ് ആൻറണീസ് ഇടവകയും, കാരമുക്ക് ദേശവും സംയുക്തമായി സ്വീകരണവും അനുമോദനയോഗവും നടത്തി. റെജിൻ പഞ്ചഗുസ്തിയിൽ വെള്ളി മെഡലും, ആൽവിൻ പോൾ പഞ്ചഗുസ്തിയിലും, വടംവലിയിലും വെങ്കല മെഡലും ആണ് നേടിയത്. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈമൺ തെക്കത്ത് യോഗം ഉദ്ഘാടനം ചെയ്തു.

മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന സേവിയർ, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്, അന്തിക്കാട് ബ്ലോക്ക് മെമ്പർ ഷെൽജി ഷാജു, വാർഡ് മെമ്പർമാരായ ബിന്ദു സതീഷ്, കവിത രാമചന്ദ്രൻ, ധർമ്മൻ പറത്താട്ടിൽ, കൈകാരൻ ജോർജ് ടി. ഫ്രാൻസ്, പാസ്റ്റർ കൗൺസിൽ മെമ്പർ ജോയ് മോൻ പള്ളിക്കുന്നത്, ഓഫെൻഡേഴ്‌സ് ക്ലബ്ബ് പ്രതിനിധി ഒ.കെ. ശശി, കനിവ കൂട്ടായ്മ പ്രതിനിധി ദേവസ്സി തേക്കാനത്ത് എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജേതാക്കളെ പൊന്നാട, തലപ്പാവ്, ചാമ്പ്യൻപട്ടം എന്നിവ അണിയിച്ച് മെമന്റോ നൽകി ആദരിച്ചു. വടക്കേ കാമുക്ക് സെൻറ് ആൻറണീസ് ഇടവക വികാരി ഫാ. പ്രതീഷ് കല്ലറക്കൽ, സെക്രട്ടറിബിജി പോൾ എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം ഘോഷയാത്രയും ഉണ്ടായി.

Related posts

വാടാനപ്പള്ളി ജനസേവന കേന്ദ്രം ജീവനക്കാരി പ്രിയ അന്തരിച്ചു. 

Sudheer K

ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെരിങ്ങോട്ടുകരയിൽ പ്രതിഷേധ പ്രകടനം നടത്തി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

Sudheer K

ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം: കൊടുങ്ങല്ലൂർ നഗരസഭയിൽ റോഡ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട ഹിയറിംഗ് തടസപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!