ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് സി.പി.എം കോൺഗ്രസ് സംഘർഷം. നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.. നഗരസഭ മൂന്നാം വാർഡ് കൗൺസിലർ പ്രിയ മനോഹരൻ, സി.പി.എം തിരുവത്ര ബ്രാഞ്ച് കമ്മിറ്റി അംഗം പി.എസ് മുനീർ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പുത്തൻകടപ്പുറം സ്വദേശികളായ കാളീടകത്ത് (19), ബിലാൽ, ചാലിൽ വീട്ടിൽ അഫ്നാസ് (19), മിദ്‌ലാജ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കോട്ടപ്പുറം സെന്ററിൽ സി.പി.എം സംഘം കൂട്ടവിചാരണം നടത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. പരിക്കേറ്റ മൂവരെയും മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ റോഡിൽ അപകടങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ ബൈക്കിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ശ്രദ്ധിച്ചു പോകാൻ പറഞ്ഞതിന് തങ്ങളെ കോൺഗ്രസ് സംഘം മർദ്ധിക്കുക യായിരുന്നുവെന്നാണ് കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും പറയുന്നത്. ഇരുവരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
previous post