കൊടുങ്ങല്ലൂർ: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് പറമ്പിൽ ചാച്ചു എന്നു വിളിക്കുന്ന ഷാമോനെ (24) യാണ് തൃശൂർ ഡി.ഐ.ജി തോംസൺ ജോസിൻ്റെ ഉത്തരവ് പ്രകാരം ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിയായ ഷാമോൻ കൊലപാതകശ്രമം, ആക്രമണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടു വന്ന സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.