ആളൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്റർ ഉടമയും, വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്ത് (28) പോലീസിന്റെ പിടിയിലായി.
കൊടകര, ആളൂർ, കൊമ്പടിഞ്ഞാമാക്കൽ
എന്നിവിടങ്ങളിൽ ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങളുണ്ട്. പരാതി ലഭിച്ച ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ട്യൂഷൻ സെന്ററിലെത്തി ശരത്തിനെ കസ്റ്റഡിയിൽ എടുക്കുക യാണുണ്ടായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ.എം. ബിനീഷാണ് ശരത്തിനെ അറസ്റ്റു ചെയ്തത്.