News One Thrissur
Updates

മതിലകം പോലീസിനെ വെട്ടിച്ച് ചാടിപ്പോയ വാടാനപ്പള്ളി സ്വദേശിയായ പ്രതി പിടിയിൽ

മതിലകം: തെളിവെടുപ്പിന് കൊണ്ടുപോകവേ ആലപ്പുഴയിൽ വെച്ച് മതിലകം പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയിലായി. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്നുമാണ് ഇന്ന് വൈകീട്ടോടെ ഇയാളെ പോലീസ് പൊക്കിയത്. മതിലകം പുതിയകാവിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ അറസ്റ്റിലായ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷ (45)യാണ് കഴിഞ്ഞ ദിവസം പോലീസിനെ വെട്ടിച്ച് ചാടിപ്പോയത്. ഇയാൾ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷത്തിലാണ് കോഴിക്കോട് നിന്നും ഇയാളെ പിടികൂടാനായത്. തിരിച്ചറിയിതാരിക്കാൻ ക്ലീഷ് ഷേവ് ചെയ്ത് കെ.എസ്.ആർ.ടി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ മതിലകം പോലീസും കോഴിക്കോട് ക്രൈം സ്കാഡും ചേർന്നാണ് പിടികൂടിയത്. ഇയാളെയും കൊണ്ട് പോലീസ് സംഘം മതിലകത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

Related posts

പ്രതാപനെ മാറ്റിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും -ധീവരസഭ

Sudheer K

ജോസ്ഫീന അന്തരിച്ചു

Sudheer K

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ ഇടിഞ്ഞത് 2800 രൂപ

Sudheer K

Leave a Comment

error: Content is protected !!