News One Thrissur
Updates

അന്തിക്കാട് ലെജന്റ്സ് സ്പോർട്സ് ഹബ് & വെൽഫയർ സൊസൈറ്റിവാർഷികാഘോഷം. 

അന്തിക്കാട്: ലെജന്റ്സ് സ്പോർട്സ് ഹബ് & വെൽഫയർ സൊസൈറ്റി വാർഷികാഘോഷം സിനി ആർട്ടിസ്റ്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലെജൻറ് പ്രസിഡൻ്റ് ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. എക്സി. അംഗം ടി.എൽ. ജോസഫ്, കെ.കെ. അക്ബർ എന്നിവർ മെമ്പർഷിപ്പ് ബോണ്ട് വിതരണം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണം നിർവഹിച്ചു. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി. ലെജൻഡ് വൈസ് പ്രസിഡൻ്റ് അമൽ സുരേന്ദ്രൻ കുടുംബ സഹായ ഫണ്ട് കൈമാറി. വാർഡ് മെമ്പർ കെ.കെ. പ്രദീപ് കുമാർ നേത്രദാന കോർഡിനേറ്റർ ബെന്നി കണ്ടശ്ശാംകടവിനെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, സിപിഎം അന്തിക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ഐ. ചാക്കോ, ബിജെപി അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ പുളിക്കത്തറ, വിമൻസ് വിംഗ് പ്രോഗ്രാം കൺവീനർ ദിവ്യ ഷിനോജ്, സെക്രട്ടറി ജസ്റ്റിൻ ചിരിയൻ കണ്ടത്ത്, ട്രഷറർ ടിൻ്റോ മാങ്ങൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Related posts

തളിക്കുളത്ത് സിപിഐയിൽ കൂട്ടരാജി: ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ സിപിഎമ്മിൽ ചേർന്നു.

Sudheer K

അരിമ്പൂർ പഞ്ചായത്ത് കാർഷികേതര സഹകരണ സംഘത്തിൻ്റെ ഓണം വിപണി പ്രവർത്തനം തുടങ്ങി

Sudheer K

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!