തൃശ്ശൂർ: കൂർക്കഞ്ചേരി – കുറുപ്പം റോഡ് കോൺക്രീറ്റ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച (സെപ്റ്റംബർ 24) മുതൽ ഗതാഗത നിയന്ത്രണ മേർപ്പെടുത്തും. ഹെവി വാഹനങ്ങൾ ചിയ്യാരം കണ്ണംകുളങ്ങര വഴി ശക്തൻ സ്റ്റാന്റിൽ പ്രവേശിക്കണം. ചെറുവാഹനങ്ങൾ നെടുപുഴ, സോമിൽ റോഡ് വഴി പോകേണ്ടതാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.