News One Thrissur
Updates

നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല 

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അടിസ്ഥാനമില്ലാത്തതും, നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്നായിരുന്നു സിദ്ദിഖിന്റെ പ്രധാന വാദം. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തതയില്ല. ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണ്. പരാതിക്കാരി സാധാരണക്കാരിയല്ല. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖ് പറയുന്നു.

Related posts

മുറ്റിച്ചൂർ എഎൽപി സ്കൂൾ 114-ാം വാർഷികം.

Sudheer K

ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

Sudheer K

സ്വർണവില കുത്തനെ കുറയുന്നു; ഇന്ന് കുറഞ്ഞത് 880 രൂപ

Sudheer K

Leave a Comment

error: Content is protected !!