News One Thrissur
Updates

അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കൽപ്പിച്ച് മാല കവർന്ന സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം: ചെറുവത്താനിയിൽ അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കൽപ്പിച്ച് മാല കവർന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കേക്കാട് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ റെനിൽ (22), രാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടയിൽ റെനിലിന്റെ കഴുത്തിലെ ഒന്നര പവന്റെ മാലയും സംഘം കവർന്നതായി പരാതിയുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് വടക്കേക്കാട്ടേക്ക് പോകുന്നതിനിടെ ചെറുവത്താനിയിൽ വെച്ച് രാഹുൽ ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ കഴിയുകയും വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ പെട്രോളുമായി വന്ന് പെട്രോൾ ഒഴിക്കുന്നതിനിടെ നിരവധി ബൈക്കുകളിലായി എത്തിയ പതിനഞ്ചോളം വരുന്ന സംഘം ചെറുവത്താനിയിൽ വെച്ച് യുവാക്കളെ അസഭ്യം പറയുകയും കയ്യിൽ കരുതിയ ആയുധം കൊണ്ട് നെഞ്ചിന് താഴെയും കയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Related posts

രാമനാഥൻ അന്തരിച്ചു. 

Sudheer K

വാടാനപ്പള്ളിയിൽ കേരളോത്സവത്തിന് തുടക്കം.

Sudheer K

ഫൈസൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!