കൈപ്പമംഗലം: വഞ്ചിപ്പുരയിൽ വെച്ച് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമി(അരുൺ)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നുള്ള കൊലയാളി സംഘത്തിലെ 5 പേർ പിടിയിൽ. പിടിയിലായ മറ്റുള്ളവർ കയ്പമംഗലം സ്വദേശികൾ. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെ വൈകാതെ പിടിയിലാകുമെന്ന് പോലീസ്. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളവരാണെന്നും ഇവരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെ വൈകാതെ പിടിയിലാകുമെന്ന് പോലീസ്. സംഭവത്തിൽ 12-ഓളം പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.