അരിമ്പൂർ: അപകടത്തിൽപ്പെട്ട കാർ യാത്രികൻ്റെ മൊബൈൽ ഫോണും 24000 രൂപയും തട്ടിയതായി പരാതി കാർ യാത്രികൻ തൃത്തല്ലൂർ വയ്ക്കാട്ടിൽ ദിനേശനാണ് തട്ടിപ്പറിയ്ക്ക് ഇരയായത്. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ദിനേശൻ വിരമിച്ച ശേഷം തെക്കേമഠം റോഡിൽ ശ്രീഭദ്ര ഹോട്ടൽ നടത്തുകയാണ്. സ്ഥാപനം പൂട്ടി തൃത്തല്ലൂരിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനുള്ള അരിമ്പൂർ നാലാം കല്ലിൽ കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് അപകടത്തിൽപ്പെടുന്നത്. മുന്നിൽപോയിരുന്ന സ്കൂട്ടർ പെട്ടെന്ന് പരയ്ക്കാട് റോഡിലേക്ക് തിരിച്ചു. സിഗ് നൽ നൽകാതെ സ്കൂട്ടർ ഒടിച്ചതാണ് അപകടമുണ്ടാ ക്കിയത്. സ്കൂട്ടറിൽ ഉരസിയാണ് കാർ നിന്നത്.
കാർ റോഡിൽ നിന്നും മാറ്റിനിർത്തി സ്കൂട്ടറിനടുത്തേയ്ക്ക് നടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറുമായി എത്തിയവർ ദിനേശനുമായി വാക്ക് തർക്കത്തിലായി. ഇതിനിടെ ദിനേശനെ മർദ്ദി യ്ക്കുകയും തള്ളിയശേഷം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈലും പണവും കവർന്നു. തുടർന്ന് രണ്ടംഗ സംഘം സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്നു. ദിനേശൻ കാറിൽ പിന്തുടർന്നെങ്കിലും സ്കൂട്ടർ യാത്രികരെ കണ്ടെത്താനായില്ല. ഞായറാഴ്ച അവധിയായിരുന്നതിനാൽ തിങ്കളാഴ്ച അങ്ങാടിയിൽ നിന്നും ഹോട്ടലിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള പണമായിരുന്നു കയ്യിലുണ്ടായിരുന്നതെന്ന് ദിനേശൻ പറഞ്ഞു. അന്തിക്കാട് പോലീസിൽ പരാതി നൽകി.