സൗദി അറേബ്യ: ഒരാഴ്ച മുൻപ് സൗദിയിൽ എത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന തൃശൂർ നെല്ലായി-വയലൂർ ഇടശ്ശേരി ദിലീപിന്റെ മകൾ ഡെൽമാ ദിലീപ് (26) ആണ് മരിച്ചത്. ഓണത്തിന് നാട്ടിൽ അവധിക്ക് പോയിരുന്ന ഇവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ തിരിച്ചു എത്തിയത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണെന്നാണ് അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്. അമ്മ: ലീന. സഹോദരി: ഡെന്നാ ആന്റണി.
previous post