കയ്പമംഗലം: ഇറിഡിയം തട്ടിപ്പിൻ്റെ പേരിൽ കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്തെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഉൾപ്പെടെ കണ്ണൂരിൽ നിന്നുള്ള പണം നഷ്ടപ്പെട്ട ആളുടെ സംഘത്തിലെ 4 പേരും തൃശ്ശൂരിൽ ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിൽപെട്ട 4 പേരും മറ്റൊരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ കൃത്യം നടത്തിയ സ്ഥലങ്ങളിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം കയ്പമംഗലം വഞ്ചിപ്പുരയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാന്ത്രിക ശക്തിയുള്ള ഇറിഡിയം വാഗ്ദാനം ചെയ്ത്, കൊല്ലപ്പെട്ട ചാൾസും സുഹൃത്തും ചേർന്ന് കണ്ണൂർ സംഘത്തിലെ ഒരാളുമായി നടത്തിയ പണമിടപാടാണ് കൊലപാതകത്തിന് പിന്നിൽ. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ തൃശ്ശൂരിലെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ചാൾസിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് വിവരം.
next post