കുന്നംകുളം: പെരുമ്പിലാവ് അറയ്ക്കൽ പള്ളിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. ചാലിശ്ശേരി വേങ്ങാട് പറമ്പിൽ അജിതന്റെ മകൻ അതുൽ കൃഷ്ണ (15) ആണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ബൈക്ക് ഓടിച്ചിരുന്ന പെരുമ്പിലാവ് സ്വദേശി ഷാന് പരിക്കേറ്റു.
previous post