അന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഗതാഗത യോഗ്യമായ ഒരു റോഡു പോലും ഇല്ലെന്നും റോഡിലെ കുഴിയിൽ വീണ് യാത്രക്കാർക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു.
അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് പഞ്ചായത്ത് നൽകണമെന്ന് സുനിൽ അന്തിക്കാട് ആവശ്യപ്പെട്ടു. വി.കെ മോഹനൻ, ഇ. രമേശൻ, ഷൈൻ പള്ളിപറമ്പിൽ, രഘു നല്ലയിൽ, ബിജേഷ് പന്നിപ്പുലത്ത്, എ.വി. യദുകൃഷ്ണ, സുധീർ പാടൂർ, ഉസ്മാൻ അന്തിക്കാട്, കിരൺ തോമാസ്, ഷാനവാസ് അന്തിക്കാട്, റസിയ ഹബീബ്, ഗൗരി ബാബു മോഹൻ ദാസ്, എ.എസ്. വാസു, മിനി ആൻ്റോ, ശ്രീജിത്ത് പുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ജോജൊ മാളിയേക്കൽ, എൻ. ബാലഗോപാലൻ, ഷാജു മാളിയേക്കൽ, ഇ.ഐ. ആൻ്റോ, എൻ.എച്ച്. അരവിന്ദാക്ഷൻ, യു.നാരായണൻകുട്ടി, ഇ.സതീശൻ, ടിൻ്റൊ മാങ്ങൻ, കെ.കെ. യോഗനാഥൻ എന്നിവർ നേതൃത്വം നൽകി.