News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിറുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ : ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിറുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പട്ടണം സ്വദേശി ആഷിഫിനെ (42) ആണ് അറസ്റ്റിലായത്. ഡോക്ടറെ പിൻന്തുടർന്ന് വന്ന രണ്ട് കാറുകളിൽ ഒരെണ്ണം ഓടിച്ചിരുന്നത് ആഷിഫായിരുന്നു. ഇതോടെ സംഭവത്തില്‍ ഒമ്പത് പേർ പിടിയിലായി.

ആഗസ്റ്റ് 30-ന് രാത്രിയിലായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കാട്ടുങ്ങച്ചിറ മണക്കുന്നത്ത് ഷാജു അശോകനും മകനും ബന്ധുവും സഞ്ചരിച്ചിരുന്ന വാഹനം രണ്ട് കാറുകളിലായി എത്തിയ സംഘം ഡോക്ടറുടെ കാറില്‍ ഇടിപ്പിച്ച് ഭീഷണി പെടുത്തി പണം തട്ടുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമികള്‍ ഒരു കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാറും ഉപേക്ഷിച്ച നിലയില്‍ മറ്റൊരു സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

Related posts

ഫാം ജീവനക്കാരനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ആക്രമണം: പ്രതി അറസ്റ്റിൽ.

Sudheer K

താഹിറ അന്തരിച്ചു

Sudheer K

സൂര്യോദയ പി സലീം രാജ് കവിത പുരസ്ക്കാരം എം.എ. റിയാദ് അർഹനായി

Sudheer K

Leave a Comment

error: Content is protected !!