News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ആംബുലൻസിനെ പിന്തുടർന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊടുങ്ങല്ലൂർ: അടിയന്തിര ചികിത്സക്കായി രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ പിന്തുടർന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ – തൃശൂർ റോഡിൽ പുല്ലൂറ്റ്വിയ്യത്ത്കുളത്തിന് സമീപം ആണ് അപകടം.

കോണത്ത്കുന്ന് സ്വദേശിയായ ഗൃഹനാഥനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകുകയായിരുന്നു. ആംബുലൻസിന് പിറകിലായി സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളുടെ കാർ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ മതിൽ ഇടിച്ചു തകർത്ത കാർ അടുത്തുള്ള പുരയിടത്തിലേക്ക് തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

വിസ നൽകാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Sudheer K

അന്തിക്കാട് തീരദേശ വാർഡുകളിലെ കുടിവെള്ളക്ഷാമം: കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി

Sudheer K

കെ.എസ്.ടി.എ ജില്ല സമ്മേളനം ഇന്നും നാളെയും പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂളിൽ

Sudheer K

Leave a Comment

error: Content is protected !!