അന്തിക്കാട്: വനിത ശിശു വികസന വകുപ്പ് – അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഐസിഡിഎസ്സ് പ്രോജക്ടിൻ്റെ ഭാഗമായി പഞ്ചായത്ത്തല പോഷകാഹാര മാസാചരണം നടത്തി. പുത്തൻപീടിക സെൻ്റിനറി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.എ.ഷഫീർ പോഷൺമാ സന്ദേശം നൽകി. വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മേനക ടീച്ചർ, വാർഡ് മെമ്പർമാരായ ലീന മനോജ്, മിനി ആൻ്റോ, അനിത ശശി, രഞ്ജിത്ത് കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ വസുമതി എന്നിവർ സംസാരിച്ചു.തുടർന്ന് എം.എൽ.എസ്.പി. ജിസ്മി അനീമിയ വിഷയത്തെ കുറിച്ച് ക്ലാസ്സ് നയിച്ചു. പോഷകാഹര പ്രദർശനവും, ക്വിസ് മത്സരവും റാലിയും ഉണ്ടായിരുന്നു.