അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റിയുടെ കീഴിലുള്ള കോൾ പടവുകളിലെ കർഷകർക്ക് ജ്യോതിവിത്ത് വിതരണം നടത്തി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു.പാടശേഖര കമ്മിറ്റി പ്രസിഡൻ്റ് ഇ.ജി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനു കീഴിൽ വരുന്നു കോൾ കർഷകർക്ക് ജനകീയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ബസിഡി നിരക്കിൽ കിലോഗ്രാമിന് 40 രുപ വരുന്ന വിത്ത് 5 രൂപ നിരക്കിലാണ് വിതരണം നടത്തുന്നത് .പാടശേഖര കമ്മിറ്റി പ്രതിനിധികളായ ടി.ജെ.സെബി, എ.വി.ശ്രീവത്സൻ, സുധീർ പാടുർ, പി.ജെ.നന്ദ ഗോപാൽ, സി.ഒ.ഷാജു, വി.ശരത്ത് എന്നിവർ പങ്കെടുത്തു.