പാവറട്ടി: പാവറട്ടി -കുണ്ടുവക്കടവ് റോഡിന്റെ ശോചനീയാവസ്ഥ ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റി കമ്മിറ്റി റോഡ് ഉപരോധിച്ചു സമരം നടത്തി. വർഷങ്ങൾ ഏറെ ആയി തകർന്നു കിടക്കുന്ന പാവറട്ടി -കുണ്ടുവക്കടവ് റോഡ് അടക്കം മണലൂർ മണ്ഡലത്തിലെ റോഡുകളും എത്രയും പെട്ടന്ന് നന്നാക്കണമെന്നു കേരള സർക്കാരിനോടു ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റി ആവശ്യപെട്ടു. പൊതുമരാത്ത് അധികാരികൾ, മണലൂർ മണ്ഡലം എംഎൽഎ, തൃശൂർ എംപി, പാവറട്ടി ഗ്രപഞ്ചായത്ത് അധികാരികൾ എന്നിവർ എത്രയും പെട്ടന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശതമായ ജനകീയ സമരത്തിന് നേത്രത്വം നൽകുമെന്നും ആക്ഷൻ കമ്മിറ്റി സൂചന നൽകി.
ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.ജെ. ലിയോ റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിസാർ മരുതയൂർ അധ്യക്ഷനായി. ഭാരവാഹികളായ ഷിഹാബ് എ.കെ, ഷഫീക് വെന്മേനാട്, ഷബീർ ഏറത്ത്,പാവറട്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ. സുബ്രഹ്മണ്യൻ, പാവറട്ടി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ. തോബിയസ്,ചാവക്കാട് ഹൗസിങ് സൊസൈറ്റി ഡയറക്റ്റർ സി എസ് രാജൻ, ആർ. കബീർ, കെ.ജെ സണ്ണി, മൊയ്‌നുദ്ധീൻ പാവറട്ടി, കെ.സി. കാദർ മോൻ,വർഗീസ് പാവറട്ടി, എന്നിവർ സംസാരിച്ചു.