News One Thrissur
Updates

കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല നിക്ഷേപസംഖ്യയും നഷ്ട പരിഹാരവും പലിശയും നൽകുവാൻ വിധി

തൃശൂർ: കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ കെ.എസ് നിധീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്.

കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിസ്ഥാപനത്തിൻ്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും അനുചിത ഇടപാടാണെന്നും വിലയിരുത്തിയ പ്രസിഡണ്ട് സി.ടി സാബു മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരിക്ക് നിക്ഷേപസംഖ്യയായ 60000 രൂപ തിരികെ നൽകുവാനും മാനസികവ്യഥക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25000 രൂപ നഷ്ടം പരിഹാരമായും ചിലവിലേക്ക് 5000 രൂപയും നൽകാൻ വിധിച്ചത്. ഹർജി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി ബെന്നി ഹാജരായി വാദം നടത്തി.

Related posts

ഫിലോമിന അന്തരിച്ചു

Sudheer K

ഇരട്ട നേട്ടത്തിൽ അരിമ്പൂർ പഞ്ചായത്ത്  : മധുരം പങ്കിട്ട് ആഘോഷം

Sudheer K

കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം

Sudheer K

Leave a Comment

error: Content is protected !!