കണ്ടശ്ശാംകടവ്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കേണ്ടസ് ആർട്ട്സ് ക്ലബ്ബ് വിവിധ സംഘടനകളുടെ സഹകരണത്തോടെ വാക്കത്തോൺ സംഘടിപ്പിച്ചു. കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫെറോന പള്ളി പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ ഫെറോന വികാരി ജോസ് ചാലയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ജോജു തേക്കാനത്ത്, രക്ഷാധികാരി എ.പി. ജോസ് മാസ്റ്റർ, സെക്രട്ടറി സി.ടി. ആന്റോ, എന്നിവർ സംസാരിച്ചു. കൺവീനർ ജോസഫ് വർഗീസ് പള്ളിക്കുന്നത്ത്, ജോൺസൺ, പീറ്റർ, ഷാലി വർഗ്ഗീസ്, പി.പി. ജോർജ്ജ്, ജോർജ്ജ്, എ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
previous post