News One Thrissur
Kerala

ശ്രീനാരായണപുരത്ത് പത്തുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: സൈക്കിൾ കടക്കാരൻ അറസ്റ്റിൽ

ശ്രീനാരായണപുരം: കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ. ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത് രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്തു വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Related posts

അന്തിക്കാട് ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി മഹോത്സവം ആഘോഷിച്ചു

Sudheer K

വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!