News One Thrissur
Kerala

തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു

തളിക്കുളം: ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. വെങ്കിടേശ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. സംഘത്തിൽ ആറ് പേര് ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു. നാട്ടുകാരാണ് മുങ്ങി താഴുന്നത് കണ്ടത്. തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എത്തി ഏങ്ങണ്ടിയൂരിയ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

അന്തിക്കാട് പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി പൊഴുതുമാട്ടം നടത്തി

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്‍റെ മരണം; പൊലീസ് കുറ്റക്കാരല്ലെന്ന് ക്രൈംബ്രാഞ്ച്; സി.ബി.ഐ അന്വേഷിക്കണമെന്ന് വിനായകൻ്റെ പിതാവ്.

Sudheer K

Leave a Comment

error: Content is protected !!