അന്തിക്കാട്: അന്തിക്കാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു. അന്തിക്കാട് ചടയം മുറിയ്ക്ക് സമീപം നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. കമ്പനി ചെയർമാൻ വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയാങ്ങാട്ടിൽ, പ്രൊജക്ട് ഡയറക്ടർ എൻ.ഷീല, എ.ഡി.എ. മിനി ജോസഫ്, ബോർഡ് അംഗം അഡ്വ.ടി.ആർ. രമേഷ്, ടി.കെ. മാധവൻ, പി.കെ. കൃഷ്ണൻ, സിഇഒ അഷിത എന്നിവർ സംസാരിച്ചു.