News One Thrissur
Updates

അന്തിക്കാട് എസ്ഐക്ക് നേരെ മർദ്ദനം: മൂക്കിന് പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടി.

അന്തിക്കാട്: എസ്.ഐ വി.പി.അരിസ്റ്റോട്ടിലിന് മർദ്ദനമേറ്റു. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അരിമ്പൂർ സ്വദേശി തറയിൽ അഖിൽ (28) എന്നയാളാണ് മർദ്ദിച്ചത്.

സ്റ്റേഷന് മുൻവശം സംസാരിച്ച് നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖിൽ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. സി.പി.ഒ വിനോദിനും മർദ്ദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts

പറവൂരിൽ വാഹനാപകടം; പെരിഞ്ഞനം സ്വദേശി മരിച്ചു

Sudheer K

ചേർപ്പ് ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സഹവാസ ക്യാമ്പ്.

Sudheer K

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

Sudheer K

Leave a Comment

error: Content is protected !!