News One Thrissur
Kerala

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ മൂന്നിന് ആരംഭിക്കും

വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോ. മൂന്നിന് ആരംഭിയ്ക്കും. നാനൂറിൽപരം കലാകാരന്മാർ പങ്കെടുക്കും. വൈകിട്ട് 6.30 ന് ഉദ്ഘാടനം, തിരുവാതിരക്കളി, നൃത്താർച്ചന, എല്ലാ ദിവസവും രാവിലെ 5.30 ദേവി ഭാഗവത പാരായണം, 7 ന് സോപാനസംഗീതം, സംഗീതാർച്ചന , വൈകിട്ട് 6.30 ന് തിരുവാതിരക്കളി നൃത്തർച്ചന എന്നിവ നടക്കും. 10 ന് വൈകിട്ട് പൂജവെപ്പ് നടക്കും. 11 ന് ദുർഗാഷ്ടമി ദിനത്തിൽ സരസ്വതി പൂജ, വൈകിട്ട് 6.30 മുതൽ ഭക്തിഗാനമേള, 12 ന് മഹാനവമി ദിനത്തിൽ വൈകിട്ട് അഷ്ട ലക്ഷ്മി പൂജ, വിജയദശമി ദിനത്തിൽ രാവിലെ 7ന് സോപാനസംഗീതം, പഞ്ച രത്ന കീർത്തനാലാപനം, പാഞ്ചാരിമേളം അരങ്ങേറ്റം, 9.30 ന് എഴുത്തിനിരുത്തൽ എന്നിവ നടക്കുമെന്ന് ദേവസ്വം ഭാരവാഹികളായ സെക്രട്ടറി കെ.ആർ. വൈശാഖ്, കൺവീനർ ഗോപി അറക്കൽ, കെ. കൃഷ്ണകുമാർ, ശിവദാസ് എന്നിവർപത്ര സമ്മേളനത്തിൽ പറഞ്ഞു.

Related posts

ഇരിഞ്ഞാലക്കുടയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും, സ്വർണാഭരണവും മോഷ്ടിച്ച് കടന്ന ഹോംനേഴ്സ് അറസ്റ്റിൽ

Sudheer K

മതിലകത്ത് യുവാക്കളെ തട്ടിക്കൊണ്ട്പോയതായി സംശയം

Sudheer K

സലാം വെന്മേനാട് പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ്

Sudheer K

Leave a Comment

error: Content is protected !!