എറവ്: സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ വേഷവിധാനങ്ങളണിഞ്ഞ് തിരുനാൾ പ്രദക്ഷിണത്തിൽ അണിനിരന്ന് കൊച്ചുത്രേസ്യ നാമധാരികൾ.
5 വയസുള്ള ബാലികമാർ മുതൽ 65 വയസ് വരെയുള്ള വീട്ടമ്മമാർ വരെയാണ് കൊച്ചുത്രേസ്യ പുണ്യവതിയുടെ വേഷങ്ങളണി ഞ്ഞെത്തിയത്.
ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യ പുണ്യവതിയുടെ നാമഹേതുക തിരുനാൾ ആചരണത്തിൻ്റെ ഭാഗമായാണ് ഇവർ അണിനിരന്നത്.
സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കുമെന്ന്
വിശുദ്ധയുടെ വാഗ്ദാനത്തെ സ്മരിച്ച് വിശ്വാസികൾ റോസാപ്പൂ ബൊക്കകൾ സമർപ്പിച്ചു. വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷണം എന്നിവയുണ്ടായിരുന്നു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യകാർമികത്വം വഹിച്ചു. അസി.വികാരി ഫാ. ജിയോ വേലുക്കാരൻ സഹ കാർമികനായിരുന്നു.
നേർച്ച വിതരണവും ഉണ്ടായിരുന്നു.