News One Thrissur
Kerala

ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

Related posts

കണ്ടശ്ശാംകടവ് കേണ്ടസ്സ് ആർട്ട്സ് ക്ലബ്ബ് ലോക ഹൃദയദിനത്തിൽ വാക്കത്തോൺ നടത്തി.

Sudheer K

അരിമ്പൂർ മങ്ങാട്ട് കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം. 

Sudheer K

Leave a Comment

error: Content is protected !!