പാവറട്ടി: മാമബസാർ സെൻ്ററിന് സമീപം മലമ്പാമ്പിനെ ഇര വിഴുങ്ങിയ നിലയിൽ കണ്ടെത്തി കുളങ്ങര വീട്ടിൽ കെ.എ ഹമീദിനെ വീട്ടിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. വളർത്തുന്ന മുട്ട കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു.
കോഴികളെ ഇടയ്ക്കിടെ കാണാതാകുന്ന ശല്യം ഉണ്ടായിരുന്നു തെരുവുനായ്ക്കൾ കൂടുതലായി
പ്രദേശത്ത് ഉള്ളതിനാൽ തെരുവുനായ്ക്കൾ ആണ്
കോഴികളെ ആക്രമിക്കുന്നതെന്നാണ് കരുതിയിരുന്നത്. ഒരു മാസം മുമ്പ് സമീപത്തേ കുളത്തിൽ നിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു .
കോഴിയെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ അഞ്ച് അടിയോളം നീളം ഉണ്ട് മുപ്പതോളം കോഴികളെ ഇതുവരെ നഷ്ടപ്പെട്ടതായി ഹമീദ് പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്