വാടാനപ്പള്ളി: വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പണം തിരികെ നൽകി കുടുംബം മാതൃകയായി. വാടാനപ്പള്ളി സ്വദേശി ചക്കാണ്ടൻ വീട്ടിൽ സതീഷും കുടുംബവും വാടാനപ്പള്ളി ബീച്ച് റോഡിലൂടെ റേഷൻ കടയിൽ പോയി വരുമ്പോൾ ആണ് റോഡിൽ വെച്ച് 17500 രൂപ വീണ് കിടക്കുന്നതായി കണ്ടത്. തുടർന്ന് സതീഷ് കുടുംബസമേതം വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പണം ഏൽപ്പിച്ചു.
തുടർന്ന് പണം നഷ്ടപ്പെട്ട ആവലാതിയുമായി വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് ബിലാൽ സ്റ്റേഷനിൽ എത്തിയതോടെ എഎസ്ഐ പ്രവീൺ സിപിഓ ജ്യോതിഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനു തന്നെ തിരികെ പണം കൈമാറി. സതീഷിൻ്റെയും കുടുംബത്തിൻ്റെയും പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.