കാഞ്ഞാണി: മണലൂർ സ്വദേശിയായ യുവാവിനെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപം കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാഴി ഇയ്യാനി മനോജ് മകൻ ആഷിക്(23)ആണ് മരിച്ചത്. ജെസിബി ഡ്രൈവറാണ്. ചൊവ്വാഴ്ച രാത്രി 9 നാണ് മൃതദേഹം കണ്ടെത്തിയത്. മുതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു