തളിക്കുളം: ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം സെന്ററിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി.
അനുസ്മരണ പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശരക്ഷാ പ്രതിജ്ഞ ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ ഹിറോഷ് ത്രിവേണി ചൊല്ലികൊടുത്തു.
നെഹ്‌ല ഫാത്തിമ ഒ.എസ്. ദേശ ഭക്തി ഗാനം ആലപിച്ചു. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ടി.യു. സുഭാഷ് ചന്ദ്രൻ, ഷമീർ മുഹമ്മദലി, പി.കെ. ഉന്മേഷ്, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ, നീതു പ്രേംലാൽ, കെ.കെ. ഉദയകുമാർ,വാസൻ കോഴിപറമ്പിൽ, എ.പി. രത്നാകരൻ, എം.കെ. ബഷീർ, കെ.എ. മുജീബ്, മദനൻ വാലത്ത്, സിന്ധു സന്തോഷ്, മീന രമണൻ, ഷീബ അജയകൃഷ്ണൻ, ജയ പ്രകാശൻ പുളിക്കൽ, ഷീജ രാമചന്ദ്രൻ, എൻ.എം. ഭാസ്കരൻ, എൻ.ആർ. ജയപ്രകാശ്, ലൈല ഉദയകുമാർ, തുടങ്ങിയവർ സംസാരിച്ചു.