അന്തിക്കാട്: മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്ത് അന്തിക്കാട് സെൻ്ററിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സത്യൻ തോട്ടുങ്ങൽ, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജിവ്, ബി.ജെ.പി പ്രതിനിധി ഗോകുൽ കരിപ്പിളളി, സിപിഎം ലോക്കൽ .സെക്രട്ടറി എ.വി. ശ്രീവത്സൻ, പഞ്ചായത്ത് മെമ്പർമാരായ സരിത സുരേഷ്, മിനി ചന്ദ്രൻ ,മിൽന സ്മിത്ത്, അനിത ശശി, കെ.കെ. പ്രദീപ്, ടി.പി. രഞ്ജിത്ത് കുമാർ, വ്യാപരി വ്യവസായി പ്രസിഡൻ്റ് കെ.എ. ലാസർ ,ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി സിദ്ധാർത്ഥൻ ഹരിതകർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
previous post