News One Thrissur
Kerala

പുത്തൻപീടികയിൽ വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റൽ: പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

അന്തിക്കാട്: പുത്തൻപീടികയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം വള്ളൂരിലെ തൈവളപ്പിൽ ബാബുരാജിൻ്റെ വീട്ടിലെ രണ്ട് വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയതായി കണ്ടെത്തി. രാവിലെ ബൈക്ക് സ്റ്റാർട്ടാവാതെ വന്നതോടെയാണ് പെട്രോൾ ഊറ്റിയെടുത്തതായി സംശയം തോന്നിയത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ പെട്രോൾ ഊറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്. സമീപത്തെ വീടുകളിലെ കാമറകളിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പെട്രോൾ ഊറ്റിയതെന്ന് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. ഏതാനും നാളുകളായി അന്തിക്കാട്, മുറ്റിച്ചൂർ ഭാഗങ്ങളിലും വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്നതായി പരാതി ഉയർന്നിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

സതി രാമചന്ദ്രൻ അന്തരിച്ചു 

Sudheer K

ക​ട​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് സി.​സി.ടി.​വി​യി​ൽ കു​ടു​ങ്ങി

Sudheer K

കനത്ത മഴയും പുഴയിലടിഞ്ഞ മാലിന്യവും മൂലം ഊന്നി വലകൾ വ്യാപകമായി നശിച്ചു

Sudheer K

Leave a Comment

error: Content is protected !!