അന്തിക്കാട്: അയ്യപ്പ സേവാസമിതിയുടെ നേതൃത്ത്വത്തിൽ അഖില കേരള ശാസ്താംപാട്ട് മഹോത്സവവും പുരസ്കാര വിതരണവും നടത്തി. പെരിങ്ങോട്ടുകര ദേവസ്ഥാനം മകരജ്യോതി സുവർണ്ണ മുദ്ര പുരസ്ക്കാര സമർപ്പണം ദിനേശൻ കൈനൂരിന് മന്ത്രി കെ. രാജൻ സമ്മാനിച്ചു. ആറ്റുപുറത്ത് നാരായണൻ നായർ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം, കോലഴി സുബ്രഹ്മണ്യനും, കേരള സർക്കാരിൻ്റെ ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് എ.എസ്. രാജനുള്ള പുരസ്ക്കാരവും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
ശാസ്താംപാട്ട് കലാകാരൻമാരായ യു. രാമചന്ദ്രൻ, എം.ആർ. സുബ്രഹ്മണ്യൻ, ജയദേവൻ പേരോത്ത്, കെ ഡി പ്രേമൻ, സി.എസ്. അജയൻ, പ്രദീപ് കെ.വി, രതീഷ് ഗുരുവായൂർ എന്നീ കലാകാരൻമാർക്ക് ശരണകീർത്തി പുരസ്ക്കാരവും, അരുൺ ചേറുരിന് അയ്യപ്പ ജ്യോതി പുരസ്ക്കാരവും, കാനാടി കുട്ടി ചാത്തൻകാവ് മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമി, ശാസ്താംപാട്ട് കലാകാരന് ഏർപ്പെടുത്തിയ സഹായധന സമർപ്പണവും പെരുവനം കുട്ടൻ മാരാർ നിർവ്വഹിച്ചു. യോഗത്തിൽ അയ്യപ്പ സേവാ സമിതി ചെയർമാൻ ഇ.രമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അന്തിക്കാട് പത്മനാഭൻ, വേണു വെള്ളാനിക്കര, ജനാർദ്ദനൻ മണത്തല, കുമാരനാശാൻ തളിക്കുളം, ഗോപാലകൃഷ്ണൻ വടക്കാഞ്ചേരി, രാജീവ് ഞെരുവിശ്ശേരി, സജീഷ് തിയ്യക്കാട്ടിൽ എന്നിവർ സംസാരിച്ചു. പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.